രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് ബച്ചന്‍റെ കൈയ്യിൽ പരിഹാരമില്ല -ജസ്റ്റിസ് കഠ്ജു

ദേവ് ആനന്ദ്, ഷമ്മി കപൂര്‍ എന്നിവരുടെ സിനിമകൾ പോലെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സിനിമകളും മയക്കുമരുന്നുകളാണെന്ന് ജസ്റ്റിസ് മാർകണ്ഡേയ കഠ്ജു. ഇതിന്റെ ഒരു മൂഢസ്വര്‍ഗത്തിലാണ് ജനങ്ങള്‍. സര്‍ക്കാര്‍ ഇത് ഉപയോഗിച്ചാണ് ജനങ്ങളെ അടക്കി നിര്‍ത്തുന്നത്. രാജ്യത്തെ മുഖ്യ പ്രശ്‌നങ്ങള്‍ക്ക് ബച്ചന്‍റെ കൈയ്യിൽ പരിഹാരമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കഠ്ജു ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്‍റെ പൂർണരൂപം:

ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും എതിര്‍പ്പുമായി രംഗത്തുവന്നു. വിഷയം കൂടുതല്‍ വിശദീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

ജനങ്ങളെ മയക്കിക്കിടത്താന്‍ ഭരണകൂടം ഉപയോഗിക്കുന്ന കറുപ്പാണ് മതമെന്ന് കാള്‍ മാക്‌സ് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ തങ്ങള്‍ക്കെതിരെ കലാപം നടത്തുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ ഒരു മയക്കുമരുന്ന് മതിവരാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള മയക്കുമരുന്നുകളില്‍ ഒന്നു മാത്രമാണ് മതം. ചില രോഗങ്ങള്‍ക്ക് മരുന്ന് കൊടുക്കും പോലെ ജനങ്ങളെ സിനിമകള്‍, മാധ്യമങ്ങള്‍, ക്രിക്കറ്റ്, ജ്യോതിഷം, ബാബമാര്‍ എന്നീ മയക്കുമരുന്നുകള്‍ കൊടുത്ത് മയക്കുകയാണ് സര്‍ക്കാരുകള്‍.

ഇതില്‍ ഏറ്റവും ശക്തമായ മയക്കുമരുന്ന് സിനിമ തന്നെയാണ്. ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനായില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കസ് കൊടുക്കു എന്ന് റോമന്‍ ചക്രവര്‍ത്തിമാര്‍ പറയുമായിരുന്നു. നമ്മുടെ സിനിമകളും ഇത്തരം സര്‍ക്കസുകളെ പോലെയാണ്. ജനങ്ങള്‍ക്ക് ആരോഗ്യം, ഭക്ഷണം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ നല്‍കാന്‍ കഴിയാത്തതു കൊണ്ടാണ് സര്‍ക്കാര്‍ അവര്‍ക്ക് ഈ സിനിമകള്‍ ലഭ്യമാക്കുന്നത്.

ദേവ് ആനന്ദ്, ഷമ്മി കപൂര്‍ എന്നിവരുടെ സിനിമകളെപ്പോലെ അമിതാഭ് ബച്ചന്റെ സിനിമകളും മയക്കുമരുന്നുകളാണ്. ഇതിന്റെ ഒരു മൂഢസ്വര്‍ഗത്തിലാണ് ജനങ്ങള്‍. ഇത് ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജനങ്ങളെ അടക്കിനിര്‍ത്തുന്നത്.

ഒരു നല്ല നടന്‍ എന്നതിലുപരി മറ്റെന്താണ് അമിതാഭ് ബച്ചന്‍? രാജ്യത്തെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എന്ത് ശാസ്ത്രീയ മാര്‍ഗമാണ് ബച്ചന്റെ കൈവശമുള്ളത്. ഒന്നും തന്നെയില്ല. കാലാകാലങ്ങളില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങള്‍ നല്‍കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഭാവിക്കുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കൈയില്‍ ടണ്‍ കണക്കിന് പണമുള്ള ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ ഇതൊക്കെ...

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.