?????????? ?????????? ?????? ????? ???? ????????? ???????????? ????????????? ???????? ???

നിലച്ചു, ചിരിയുടെ മണിക്കിലുക്കം...

തൃശൂര്‍: മഴയത്ത് നടക്കാനാണെനിക്ക് ഇഷ്ടം. കാരണം, എന്‍െറ കണ്ണുനീര്‍ മറ്റുള്ളവര്‍ കാണില്ളെന്ന ചാപ്ളിന്‍െറ വരികളായിരുന്നു മണിയുടെ ജീവിതവും. മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നതില്‍ ഈ ചാലക്കുടിക്കാരന്‍ വിജയം കണ്ടു. അതും വ്യത്യസ്തമായ ഒരു ‘ചിരി ശൈലി’കൊണ്ട്. നാടന്‍പാട്ടിലും സിനിമയിലും മിമിക്രിയിലൂടെയുമെല്ലാം ആസ്വാദകരുടെ മനസ്സില്‍ ഇടം നേടുമ്പോഴൊന്നും മണി തന്‍െറ ഭൂതകാലം മറന്നില്ല.

പട്ടിണി കാര്‍ന്നുതിന്ന ബാല്യവും അമ്മയുടെ പ്രയാസങ്ങളും എല്ലാം എന്നും മണിക്ക് മുന്നില്‍ ഓരോ അധ്യായമായുണ്ടായിരുന്നു. അതുകൊണ്ടാകാം മണിയെന്നും ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടാന്‍ ഇഷ്ടപ്പെട്ടത്. വഴിമുട്ടിയ ജീവിതത്തെ ചിരിയുടെ മാലപ്പടക്കംകൊണ്ട്തോല്‍പിച്ച കലാഭവന്‍ മണിക്ക് പക്ഷേ, വിധിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഏത് കഥാപാത്രത്തെയും തനതും വ്യത്യസ്തവുമായ ശൈലികൊണ്ട് വേറിട്ടതാക്കിയ മണിക്ക് ജീവിതത്തില്‍ എവിടെയോ പിഴച്ചു. മലയാളത്തില്‍ മാത്രമല്ല. അന്യഭാഷ ചിത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മണിയുടെ മടക്കം. തമിഴിലെ എല്ലാ പ്രമുഖ നടന്മാര്‍ക്കൊപ്പവും അദ്ദേഹം വെള്ളിത്തിരയില്‍ വിരാജിച്ചു. തമിഴിലും തെലുങ്കിലും അദ്ദേഹം കഴിവ് തെളിയിച്ചു.

മിമിക്രിയിലൂടെയാണ് മണി സിനിമയിലത്തെുന്നത്. അതുവരെ മിമിക്രി കലാകാരന്മാരും അവതരിപ്പിച്ചിരുന്നതില്‍നിന്നും വ്യത്യസ്തമായി കുരങ്ങനും സ്ഥലങ്ങളുടെ പേരുകള്‍ തുടര്‍ച്ചയായി ചേര്‍ത്തുള്ള പ്രത്യേക ശൈലിയുമായി മണി വ്യത്യസ്തനായി. കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായി. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. ദേശീയ പുരസ്കാരം വരെ ലഭിച്ചു. നാടന്‍പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലെ ശ്രദ്ധേയ സാന്നിധ്യമായ അദ്ദേഹം നിരവധി നാടന്‍പാട്ട് കാസറ്റുകള്‍ പുറത്തിറക്കി.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. ‘അക്ഷരം’ എന്ന സിനിമയിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തത്തെിയെങ്കിലും സുന്ദര്‍ദാസ് -ലോഹിതദാസ് കൂട്ടുകെട്ടിന്‍െറ ‘സല്ലാപ’ത്തിലെ ചത്തെുകാരന്‍ രാജപ്പന്‍െറ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധനേടിയ ശേഷം പിന്നീട് നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.

2000ല്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമക്ക് പ്രത്യേക ജൂറി പുരസ്കാരം നേടി. ‘ജെമിനി’ എന്ന തമിഴ് വിക്രം ചിത്രത്തിലൂടെ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ‘ഛോട്ടാമുംബൈ’ എന്ന ചിത്രത്തിലൂടെ വില്ലനുള്ള അവാര്‍ഡുമൊക്കെ മണി കരസ്ഥമാക്കി. ഹാസ്യനടന്‍ എന്ന നിലയില്‍ സിനിമാരംഗത്ത് എത്തിയ മണി പക്ഷേ, സ്വഭാവനടന്‍, വില്ലന്‍ എന്നീ നിലകളില്‍ തന്‍െറ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു. ‘ചിന്താമണി കൊലക്കേസ്’, ‘സമ്മര്‍ ഇന്‍ ബത്ലഹേം’, ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ തുടങ്ങി നിരവധി സിനിമകളില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.

2009ലെ നെഹ്റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍െറ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി. ‘ഓടേണ്ട ഓടേണ്ട’, ‘ചാലക്കുടി ചന്തക്ക്’, ‘വരാന്നു പറഞ്ഞിട്ട്’ തുടങ്ങി നിരവധി നാടന്‍പാട്ടുകളിലൂടെയും മലയാളികളുടെ മനസ്സില്‍ മണി ഇടം നേടി. സ്റ്റേജ് പരിപാടികളില്‍ കാണികളുമായി ഇഴുകിച്ചേര്‍ന്ന വ്യത്യസ്തമായ അവതരണശൈലിയും കൊണ്ടുവന്നത് മണി തന്നെയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.