പോൾ കോക്സ് അന്തരിച്ചു

മെൽബൺ: പ്രമുഖ ആസ്ത്രേലിയൻ ചലച്ചിത്ര സംവിധായകൻ പോൾ കോക്സ് അന്തരിച്ചു. 76 വയസ്സായിരുന്നു. ആസ്ട്രേലിയയിലെ സ്വതന്ത്ര സിനിമയുടെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ആസ്ട്രേലിയൻ ഡയറക്ടേഴ്സ് ഗിൽഡ് ആണ് മരണവാർത്ത പുറത്തുവിട്ടത്.

ചലചിത്ര രംഗത്ത് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പോൾ കോക്സ് തന്റേതുൾപ്പെടെയുള്ള ഏഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും ഇരുപതോളം ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളുമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും ആസ്ട്രേലിയക്ക് പുറത്തെ രാജ്യങ്ങളിലാണ് കൂടുതൽ സ്വീകര്യത കൈവരിച്ചത്.

 ഇന്നസെൻസ്, മാൻ ഒാഫ് ഫ്ലവേഴ്സ്, എ വുമൺസ് ടേൽ, നിജിൻസ്കി തുടങ്ങിയവയാണ് പ്രശസ്തമായ സിനിമകൾ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.