മിന്നലെ അവാർഡ്: ജയസൂര്യ മികച്ച നടൻ; നടി ജ്യുവല്‍ മേരി

കൊച്ചി: പത്താമത് മണപ്പുറം മിന്നലെ സിനിമ, ടി.വി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് (ചാര്‍ളി) മികച്ച സംവിധായകന്‍. മികച്ച നടനായി ജയസൂര്യ (സു സു സുധി വാത്മീകം, ലുക്കാ ചുപ്പി), മികച്ച നടിയായി ജ്യുവല്‍ മേരി (പത്തേമാരി) എന്നിവരെ തെരഞ്ഞെടുത്തു. അവാര്‍ഡിനര്‍ഹരായവര്‍: ടെലിവിഷന്‍ വിഭാഗത്തിലെ മികച്ച നടന്‍ മനോജ് പറവൂര്‍ (മഞ്ഞുരുകും കാലം), മികച്ച നടി മാളവിക (പൊന്നമ്പിളി), മികച്ച ചലച്ചിത്രാധിഷ്ഠിത പരിപാടി സംവിധാനം ബ്രൈറ്റ് സാം (കോടമ്പാക്കം ഡയറി), മികച്ച വാര്‍ത്ത ഛായാഗ്രാഹകന്‍ രാജേഷ് തകഴി, മികച്ച വാര്‍ത്ത അവതാരകന്‍ ഫിജി തോമസ്, മികച്ച വാര്‍ത്ത അവതാരക സ്മൃതി പരുത്തിക്കാട്, മികച്ച വാര്‍ത്ത ഡോക്യുമെന്‍ററി ട്രൂത്ത് ഇന്‍സൈഡ് - ലിജോ വര്‍ഗീസ്, മികച്ച വാര്‍ത്ത റിപ്പോര്‍ട്ടര്‍ സി. സമീര്‍, ശ്രീമന്‍ നാരായണന്‍ (എക്സലന്‍സ് ഇന്‍ ആര്‍ട്സ് ആന്‍ഡ് ലിറ്ററേചര്‍), തോപ്പില്‍ ആന്‍േറാ (ലൈഫ് ടൈം അച്ചീവ്മെന്‍റ്). കൊച്ചി ക്രൗണ്‍ പ്ളാസയില്‍ ഈ മാസം ഏഴിന് വൈകീട്ട് 6.30ന് നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. യുണീക് ടൈംസ് എഡിറ്റര്‍ അജിത്, ടെലിവിഷന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ റോയ് മണപ്പള്ളില്‍, ഫിലിം അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ സലാം ബാപ്പു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.