?????? ?????? ???? ????? ???????????????????? ?????????? ????? ?????? ???????????? ?????? ??? ??? ???????? ?????? ??????????????????

ഹ്രസ്വചിത്രങ്ങളുമായി ഖത്തരി പ്രതിഭകള്‍

ദോഹ:   ‘ഖത്തര്‍ ഫിലിം ഫണ്ട് സ്പ്രിംഗ് 2016 ഗ്രാന്‍റ്’ നല്‍കുന്നതിലേക്ക് ഖത്തറിലെ നാല് യുവസംവിധായകരുടെ ഹ്രസ്വചിത്രങ്ങള്‍ തെരഞ്ഞെടുത്തതായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്  പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മുതലാണ് ഖത്തരി സിനിമയുടെ വളര്‍ച്ചക്കായി ഫീച്ചര്‍, ഹ്രസ്വ സിനിമകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്താന്‍ ഫണ്ട് ഏര്‍പ്പെടുത്തിയത്. വര്‍ഷത്തില്‍ നാല് ഫീച്ചര്‍ സിനിമകള്‍ക്കും എട്ട് ഹ്രസ്വചിത്രങ്ങള്‍ക്കും വര്‍ഷത്തില്‍  പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ നിര്‍മ്മാണത്തിനുമുള്ള സഹായമായാണ് നല്‍കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണയായി തെരഞ്ഞെടുക്കുന്ന  ഹ്രസ്വചിത്രങ്ങള്‍ക്ക് പരമാവധി 185,500 ഖത്തര്‍ റിയാല്‍വരെ  നല്‍കും.
 ഇപ്പോള്‍ ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചപ്പോള്‍ 12 പ്രൊജക്ടുകളാണ് ഖത്തരി സംവിധായകരില്‍ നിന്നും ലഭിച്ചത്. ഇതില്‍നിന്നും നാലെണ്ണം തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സാമ്പത്തിക സഹായം നല്‍കി നിര്‍മ്മിച്ച ‘അല്‍ ജൊഹാറ’ ചിത്രത്തില്‍നിന്ന്
 

ആംന അല്‍ബിനാലിയുടെ ‘ദ വേള്‍ഡ് ഈസ് ബ്ളൂ’ ഹാമിദ ഇസയുടെ  ‘ഇലവേറ്റ’, ലത്തീഫ അല്‍ദാര്‍വിഷ്-അബ്ദുലസീസ് യൂസഫ് എന്നിവരുടെ ‘അല്‍ഹൂട്ട’ നായ്ഫ് അല്‍മാലിക്കിന്‍െറ ‘ ‘ബോയ് മീറ്റ്സ് വേള്‍ഡ്’ എന്നിവയാണ് തെരഞ്ഞെടുക്കുന്നത്.  ‘ദ വേള്‍ഡ് ഈസ് ബ്ളൂ’ എന്ന ചിത്രം പറയുന്നത് വിത്യസ്തമായ മായിക ലോകത്തുള്ള ഒരു 19 കാരി ഖത്തരി പെണ്‍കുട്ടിയെ കുറിച്ചാണ്. സാദാ നീലനിറം കലര്‍ന്ന ലോകത്തെ കുറിച്ച് ഭ്രമാത്മകമായ രീതിയില്‍ മന്ത്രിച്ച് കൊണ്ടിരിക്കുന്ന അവളുടെ ഉമ്മ കരുതുന്നത്  മകളെ വിവാഹം കഴിപ്പിച്ചാല്‍ രോഗാതുരമായ അവസ്ഥക്ക് പരിഹാരമുണ്ടാകുമെന്നാണ്. ‘ഇലവേറ്റ’ എന്ന കൊച്ചുസിനിമ പറയുന്നതും ഖത്തരി സ്ത്രീയായ ലാറ്റിഫയെ കുറിച്ചാണ്.
ഒപ്പം അവളുടെ ഫിലിപ്പീന്‍കാരിയായ പരിചാരകയെ കുറിച്ചും. ‘യാ ഹൂട്ട‘’ ഒരു കൊച്ചുപെണ്‍കുട്ടിയുടെ ജീവിതവും ‘ബോയ് മീറ്റ്സ് വേള്‍ഡ്’ ഒരു ഒമ്പത് വയസുകാരന്‍െറ കാഴ്ചകളുമാണ് പ്രതിപാദിക്കുന്നത്.   
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്  ചീഫ് എക്സിക്യൂട്ട്വ് ഡയറക്ടര്‍ ഫാതിമ അല്‍ റെമയ്ഹി പറയുന്നത് ഖത്തറി സിനിമാരംഗത്തുള്ളവ െക്രിയാത്മകമായി സഹായിക്കാനും വളര്‍ത്തിയെടുക്കാനും ആണ് ഇത്തരം സംരംഭങ്ങളെന്നാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.