ചലച്ചിത്ര അക്കാദമി: അഴിമതിരഹിതഭരണം ഉറപ്പാക്കും –കമല്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ അഴിമതിരഹിത ഭരണം ഉറപ്പാക്കുമെന്ന് പുതുതായി സ്ഥാനമേറ്റ ചെയര്‍മാന്‍ കമല്‍. അക്കാദമിയില്‍ ഇനി അനധികൃത നിയമനങ്ങളുണ്ടാകില്ല. ഇത്തരം ആരോപണങ്ങളില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമിയില്‍ അഴിമതി നടക്കുന്നെന്ന ആരോപണങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കേണ്ടതിന്‍െറ ഉത്തരവാദിത്തം ഇനി തനിക്കുകൂടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചലച്ചിത്രമേളക്ക് സ്ഥിരംവേദി എന്ന ആശയം ഇപ്പോള്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. എന്നാല്‍, സ്ഥിരം വേദിക്കായി ആക്കുളത്ത് സ്ഥലം കണ്ടത്തെിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മേളയുടെ ജനകീയസ്വഭാവം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കവടിയാര്‍ പാലസിന് സമീപം റവന്യൂ വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള മൂന്നേകാല്‍ ഏക്കര്‍ സ്ഥലം അനുയോജ്യമാണ്. ലഭിക്കുമെങ്കില്‍ അതിനാണ് മുന്‍ഗണന. ഒരു മള്‍ട്ടി പ്ളക്സ് തിയറ്റര്‍ കോംപ്ളക്സായി പണിയുകയും ഷോപ്പിങ് മാളോടുകൂടിയ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ സര്‍ക്കാറിന് വരുമാനവും ലഭിക്കും. ഇത്തവണത്തെ ചലച്ചിത്രമേളയുടെ സംഘാടനത്തിനാണ് പ്രഥമ പരിഗണന. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും കമല്‍ പറഞ്ഞു. അക്കാദമി സെക്രട്ടറി സി.ആര്‍. രാജമോഹനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.