Posted On
date_range Updated On
date_range ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി
സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി. ചാലക്കുടി സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. തിരുവനന്തപുരം പോങ്ങുമൂട് സ്വദേശി ജാസ്മിനാണ് വധു. ജെയിംസ് എ ജോണിന്റെ പാന്‍സി സെബാസ്റ്റ്യന്റെയും മകളാണ് ജാസ്മിന്‍. പ്രമുഖ നടന്‍ ജോസ് പെല്ലിശേരിയുടെയും ലില്ലി ജോസിന്റെ മകനായ ലിജോ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. നായകന്‍ ആണ് ആദ്യ സിനിമ. സിറ്റി ഓഫ് ഗോഡ്,ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളാണ് ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.