ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മിന്നും താരമായ് ഐശ്വര്യ രാജ്; പുതിയ ചിത്രം 'മെറിബോയ്സ്' ഉടൻ റിലീസിന്

പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന 'മെറി ബോയ്സ്' എന്ന ചിത്രത്തിലെ നായിക ഐശ്വര്യ രാജ് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രശംസ നേടുകയാണ്. ഐശ്വര്യ അഭിനയിച്ച 'ഹാഫ്' എന്ന ചിത്രത്തിലെ വാംപെയർ കഥാപാത്രമാണ് കയ്യടി നേടുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം മലയാളത്തിൽ ഐശ്വര്യ നായിക യായെത്തുന്ന ചിത്രമാണ് 'മെറിബോയ്സ്'. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ക്യാമ്പസ് ചിത്രമാണിത്. ഹാഫ് എന്ന ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഐശ്വര്യ മെറിബോയ്സിൽ എത്തുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനെത്തും.

മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാമത്തെ ചിത്രമായ "മെറിബോയ്സ് " ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും "മെറി ബോയ്സ്." കേരളത്തിലും മേഘാലയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തും.

Tags:    
News Summary - Aishwarya Raj shines at Toronto International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.