ദിലീപിന്‍െറ തിയറ്ററില്‍നിന്ന് ആറുലക്ഷം കവര്‍ന്നു

ചാലക്കുടി: നടന്‍ ദിലീപിന്‍െറ ഉടമസ്ഥതയിലുള്ള സിനിമാ തിയറ്ററായ ഡി-സിനിമാസില്‍ കവര്‍ച്ച. ആറുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം വെളുപ്പിനാണ് സംഭവം. തിയറ്ററിന്‍െറ ഓഫിസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് മേശയില്‍ സൂക്ഷിച്ച പണം കവര്‍ന്നത്. രാവിലെ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. ഇവിടത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.