‘എ സിംഫണി ഓഫ് ഫിലിംസ്’ പരമ്പര ഖത്തറിലേക്ക്

ദോഹ: ജനപ്രിയ ചലച്ചിത്രങ്ങളുടെ രംഗാവതരണവും സംഗീതവിരുന്നുമായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സിനിമ (ഡി.എഫ്.ഐ സിനിമ). സെപ്റ്റംബര്‍ 22 മുതലാണ് ഖത്തര്‍ ഫിലാര്‍മോണിക് ഓര്‍കസ്ട്രയുമായി (ക്യു.പി.ഒ) സഹകരിച്ച് ‘എ സിംഫണി ഓഫ് ഫിലിംസ്’ പരമ്പര ഖത്തറില്‍ അരങ്ങേറുക.
നേരത്തെ അവതരണം നല്‍കിയ പരമ്പരകളായ ‘മാസ്റ്റര്‍ ഓഫ് ഇല്യൂഷന്‍, സയന്‍സ് ഫിക്ഷന്‍ ഫിലിം-സ്പേസ്ഷിപ്പ് ഇന്‍ ഫിലിം ആന്‍റ് ഫാഷന്‍ ഇന്‍ ഫിലിം, കോസ്റ്റ്യൂം ആസ് ക്യാരക്ടര്‍ എന്നിവയുടെ വന്‍ വിജയത്തിനുശേഷമാണ് പുതിയ പരമ്പരക്ക് ഖത്തര്‍ വേദിയാകുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ കത്താറ ഡ്രാമ തിയോറ്ററിലും ഓപ്ര ഹൗസിലുമായിരിക്കും അവതരണങ്ങള്‍ അരങ്ങേറുക. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍റ് കമ്യൂണിറ്റി ഡെവലപ്മെന്‍റിന്‍െറ ഭാഗമായി ഖത്തര്‍ ഫിലാര്‍മോണിക് ഓര്‍കസ്ട്രയും, ദോഹയിലെ ബ്രിട്ടീഷ് എംബസിയും, ബ്രിട്ടീഷ് കൗണ്‍സിലുമാണ് ‘എ സിംഫണി ഓഫ് ഫിലിംസ് സീരീസ്’ പരമ്പരകളുടെ വിജയത്തിനായി ഡി.എഫ്.ഐയുമായി കൈകോര്‍ക്കുന്നത്.

ഇതോടൊപ്പം ജര്‍മന്‍ ചലച്ചിത്ര സംവിധായകനായ എഫ്.ഡബ്ളിയു. മുറാനുവിന്‍െറ  ഭയാനക ചിത്രമായ നൊസ്ഫിറാദു -എയ്ന്‍ സിംഫണീ ദെസ് ഗ്രായുന്‍സ് (നൊസ്ഫെറാദു: എ സിംഫണി ഓഫ് ഹൊറര്‍/1992/ജര്‍മനി)യുടെ  ഖത്തറിലെ പ്രഥമ പ്രദര്‍ശനവും നടക്കും. സിംഫണി പരമ്പരയില്‍ ഉള്‍പ്പെടുത്തി ഖത്തറില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍ ഇവയാണ്: ദ ഗോഡ്, ദ ബാഡ് ആന്‍റ് ദ അഗ്ളി -സെര്‍ജിയോ ലിയോണ്‍, നോര്‍ത്ത് ബൈ നോര്‍ത്ത്വെസ്റ്റ് -ആല്‍ഫ്രഡ് ഹിച്ച്കോക്ക്, ബ്രേവ് (3ഡി) പിക്സാര്‍, റാന്‍ -അകിര കുറസോവ, കരാമല്‍ -നാദിന്‍ ലബാക്കി, ലാന്‍ഡ്സ്കേപ് ഇന്‍ മിസ്റ്റ് -തിയോ ആഞ്ചലോ പൗലോസ്. ചലച്ചിത്ര പ്രദര്‍ശനത്തിനുപുറമെ വ്യഖ്യാത ചലച്ചിത്ര സംഗീത സംവിധായകന്‍ പാട്രിക് ഡോയലിന്‍െറ ലൈവ് സംഗീത വിരുന്നും ഇതോടൊപ്പമുണ്ടാകും.

സെന്‍സ് ആന്‍റ് സെന്‍സിബിലിറ്റി, ഹാരി പോര്‍ട്ടര്‍, സിന്‍ഡര്‍ല തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംഗീതം പകര്‍ന്നയാളാണ് ഡോയല്‍. ചലച്ചിത്ര-സംഗീത രംഗത്ത് താല്‍പര്യമുള്ളവര്‍ക്കായി സെപ്റ്റംബര്‍ 24 അഞ്ചിന് മിയ ഓഡിറ്റോറിയത്തില്‍ മാസ്റ്റര്‍ ക്ളാസും നല്‍കുന്നുണ്ട് ഡോയല്‍. സിനിമയില്‍ സംഗീതത്തിന്‍െറ പ്രാധാന്യവും, ശബ്ദരേഖയുടെ ശക്തിയും എന്നതിനെ സംബന്ധിച്ചായിരിക്കും ക്ളാസുകള്‍ നടക്കുക. ഡോയലിന്‍െറ സംഗീത ജീവിതത്തിലെ പേരെടുത്ത അവതരണങ്ങള്‍ക്ക് പ്രമുഖ്യം നല്‍കിയുള്ളതായിരിക്കും സംഗീത വിരുന്ന്. വ്യഖ്യാത നാടകകൃത്ത് വില്യം ഷേക്സ്പിയറിന്‍െറ 400 ാമത് ചരമദിനം സ്മരിച്ച്, ഷേക്സ്പിയര്‍ കഥകളായ ദ ബാര്‍ഡ്, മച്ച് എഡു എബൗട്ട് നത്തിങ്, ഹാംലെറ്റ്, ഹെന്‍റി അഞ്ച് തുടങ്ങിയവക്ക് ഡോയല്‍ നല്‍കിയ സംഗീതത്തിനും പ്രാധാന്യം നല്‍കുന്നതായിരിക്കും പരിപാടി.

ബ്രിട്ടീഷ് എംബസിയുടെയും ബ്രിട്ടീഷ് കൗണ്‍സിലിന്‍െറയും ഡി.എഫ്.ഐയുടെയം ക്ഷണം സ്വീകരിച്ച് ഖത്തറിലത്തെുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും, പ്രധാന കലകളായ സംഗീതവും സിനിമയും ഒന്നിക്കുന്ന അസുലഭ മുഹൂര്‍ത്തമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. ബ്രാം സ്റ്റോക്കറിന്‍െറ ‘ഡ്രാക്കുള’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ് മുറാനുവിന്‍െറ ‘നൊസ്ഫെറാദു’. 75 റിയാല്‍ മുതല്‍ 200 റിയാല്‍ വരെയാണ് പരമ്പരക്കുള്ള ടിക്കറ്റ് നിരക്ക്. ഖത്തര്‍ മ്യൂസിയംസിന്‍െറ കള്‍ച്ചറല്‍ പാസ് ഉള്ളവര്‍ക്ക് പത്ത് റിയാലിന്‍െറ ഇളവുണ്ട്. ബ്രൈവ്, ഡോയലിന്‍െറ സംഗീത ക്ളാസ് എന്നിവക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍, സൗജന്യ പ്രശേവനം ആഗ്രഹിക്കുന്നവര്‍ നേരത്തെ സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് ഡി.എഫ്.ഐ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.