യു.എ.ഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം വരുന്നു

അബൂദബി: ഫീച്ചര്‍ ചലച്ചിത്രങ്ങളുടെ ദൈര്‍ഘ്യമുള്ള യു.എ.ഇയുടെ ആദ്യ ആനിമേഷന്‍ ചിത്രം തിരശ്ശീലയിലത്തെുന്നു. ‘ബിലാല്‍’ എന്ന് പേരിട്ടിട്ടുള്ള ചിത്രം സെപ്റ്റംബര്‍ എട്ടിന് പുറത്തിറങ്ങും. കാന്‍ ചലച്ചിത്രോത്സവത്തില്‍വെച്ചാണ് ‘ബിലാല്‍ പുറത്തിറങ്ങുന്ന തീയതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ‘ബിലാലി’ന് ആവേശം ജനിപ്പിക്കുന്ന ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. 
മിഡിലീസ്റ്റില്‍ മുമ്പുണ്ടാകാത്ത വിധം ഗുണമേന്മയോടെ കഥ പറയുന്ന ആനിമേഷന്‍ ചലച്ചിത്രം ഒരുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ അയ്മന്‍ ജമാല്‍ അറിയിച്ചു. യോദ്ധാവാകാന്‍ ആഗ്രഹിക്കുന്ന ഒരു ബാലന്‍ സഹോദരിയോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട് എല്ലാ വെല്ലുവിളികളെയും അതിജയിച്ച് രക്ഷപ്പെടുന്നതാണ് ചലച്ചിത്രത്തിന്‍െറ ഇതിവൃത്തം.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.