തിരുവനന്തപുരം: 'ടിപി 51' കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള നാല് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകരയില്‍ തിയറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുള്ളതായി ചിത്രത്തിന്‍റെ സംവിധായകന്‍ മൊയ്തു താഴത്ത്പരാതി നല്‍കിയിട്ടുണ്ട്. 'ടിപി 51' വടകരയിലും പ്രദര്‍ശിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിനിമ പൊതു സമൂഹം വിലയിരുത്തട്ടെ. സിനിമ കാണാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം തടയുന്നത് ശരിയല്ല. ആവിഷ്കാര സ്വതന്ത്ര്യത്തിനായി നിലകൊണ്ട സി.പി.എമ്മിന്‍റെ നിലപാടിനോട് യോജിപ്പില്ളെന്നും മന്ത്രി പറഞ്ഞു.
നാല്‍പത് തിയറ്ററുകളില്‍ സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് വടകരയിലെ തിയറ്റര്‍ ഉടമ പിന്‍വാങ്ങിയത്. കേരള ക്വയര്‍ തിയറ്റര്‍ ഉടമ ആദ്യം പ്രദര്‍ശനത്തിന് തയാറായെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. സി.പി.എം ഭീഷണി മൂലമാണിതെന്ന് സംവിധായകന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.