ദളപതിയുടെ അവസാന അങ്കം; ‘ജനനായകൻ’ ട്രെയിലർ റിലീസിന്

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജനനായകന്റെ’ ട്രെയിലർ പുറത്തുവിടുന്നതിന്റെ ഔദ്യേഗിക പ്രഖ്യാനവുമായി നിർമാതാക്കൾ. പുതുവത്സര ദിനത്തിൽ പുറത്തിറങ്ങുമെന്ന് പ്രവചിച്ച ചിത്രത്തിന്റെ ട്രെയിലർ ജനുവരി മൂന്നിന് പുറത്തുവിടുമെന്നാണ് പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ദളപതി വിജയ് ചിത്രത്തിന്റെ ട്രെയിലർ പോസ്റ്റർ പങ്കിട്ടത്. ജനുവരി ഒമ്പതിന് തിയറ്ററിൽ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ട്രെയിലർ പുറത്തുവിടുന്നത്.

തമിഴ് സൂപ്പർതാരം വിജയുടെ അവസാന സിനിമ എന്ന നിലയിൽ ആരാധകരിൽ വലിയ പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് ജനനായകൻ. മലേഷ്യയിൽ വെച്ച് നടന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ താരം ഇത് സ്ഥിരീകരിച്ചിരുന്നു. ലെറ്റ്സ് സിനിമ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജനനായകൻ സിനിമയുടെ ട്രെയിലർ 2026 ജനുവരി 2ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി ട്രെയിലർ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിൽ ഏഴ് രംഗങ്ങളിൽ വയലൻസ് ആക്ഷൻ സീനുകൾ ഉൾപെട്ടിട്ടുണ്ട് എന്നതാണ് സിനിമയെകുറിച്ച് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിജയു​ടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെയാണ് നേരത്തെ ചിത്രത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തിറങ്ങിയിരുന്നത്. ഇതിനൊപ്പം പുറത്തുവിട്ട പ്രമോഷണൽ ഉള്ളടക്കങ്ങളും ഗാനങ്ങളും സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.

എച്ച്. വിനോദിന്‍റെ സംവിധാനം, രാഷ്ട്രീയ പശ്ചാത്തമുള്ള കഥ, സമകാലിക സാമൂഹിക പ്രശ്നങ്ങൾ എന്നിവയും വിജയുടെ അവസാനചിത്രമെന്ന ആരാധകരുടെ വികാരവും ചിത്രത്തോടുള്ള താൽപര്യം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ജനനായകൻ 2026 ജനുവരി ഒമ്പതിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രം നേടിയ പല റെക്കോഡുകളും ബോക്‌സ് ഓഫിസിൽ വലിയ വിജയം നേടുമെന്ന സൂചനയായാണ് സിനിമ വ്യാപാരരംഗം വിലയിരുത്തുന്നത്. ചിത്രത്തിൽ വിജയ്ക്കൊപ്പം നടി മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Tags:    
News Summary - Thalapathy vijay's Jana Nayakan trailer release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.