'സീതാ പയനം' സിനിമയുടെ പോസ്റ്റർ

അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിച്ചെത്തുന്ന ‘സീതാ പയനം’ തിയറ്ററുകളിലേക്ക്...

അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പുതുവത്സരത്തിൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ ചിത്രം തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇതോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്.

ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുനാണ് നായിക. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സീതാ പയനത്തിനുണ്ട്. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ.

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും പ്രധാനവേഷത്തിൻ എത്തുന്നുണ്ട്. പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

റൊമാന്റിക് ഡ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന സീതാ പയനത്തിന്‍റെ തിരക്കഥയും സംവിധാനവും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം -അനൂപ് റൂബൻസ്, എഡിറ്റിങ് -അയൂബ് ഖാൻ, ഛായാഗ്രഹണം -ജി. ബാലമുരുകൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രമാണ് സീത പയനം. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്നർ ഡ്രീം ബിഗ് ഫിലിംസ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കും. ഹൃദയസ്പർശിയായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും സീതാ പയനം എന്നാണ് വിലയിരുത്തൽ. പി.ആർ.ഓ പ്രതീഷ് ശേഖർ

Tags:    
News Summary - Seetha payanam movie release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.