താൻ മോഹൻലാലിന്‍റെ കടുത്ത ആരാധകൻ -രാജമൗലി

താൻ മോഹൻലാലിന്‍റെ കടുത്ത ആരാധകനാണെന്ന് സംവിധായകൻ രാജമൗലി. തന്‍റെ പുതിയ പ്രൊജക്ടായ ഗരുഡയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നത് ഊഹോപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഏറ്റവും നല്ല വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനാണെന്ന് പ്രചരിപ്പിക്കാനായി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

ബാഹുബലിയുടെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണിപ്പോള്‍. അതിനാല്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല. ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി -2 വിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും ഒന്നാം ഭാഗത്തേക്കാള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.