പുതിയ ‘പരിപാടി’യുമായി ജോജു വരുന്നു; ബിഗ് ബഡ്ജറ്റിൽ ഇത് പൊളിക്കും...

നടൻ ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ‘പരിപാടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. 2018, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയായിരുന്നു.

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘പണി’യുടെ രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുമെന്നാണ് വിവരം. ‘പണി’യിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കൈയടി നേടിയ സംവിധായകനാണ് ജോജു. അതോടൊപ്പം തന്നെ മാസ് ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ ‘വരവിന്റെ’ ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

Tags:    
News Summary - Joju is coming up with a new 'show'; it will be shot on a big budget...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.