ഇന്ത്യക്കകത്തും പുറത്തും നിരവധി പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം വിക്ടോറിയയുടെ അജയ്യമായ യാത്രയിൽ പുതിയൊരു പൊൻതൂവൽ കൂടി. മീനാക്ഷി ജയനെ കേന്ദ്ര കഥാപാത്രമാക്കി ശിവരഞ്ജിനി സംവിധാനം ചെയ്ത സിനിമ ഇപ്പോൾ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഏപ്രിൽ 2026ലെ പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷത്തെ മികച്ച ചിത്രം, മികച്ച നവാഗത ചിത്രം, മികച്ച നടി എന്നീ വിഭാഗങ്ങളിലാണ് വിക്ടോറിയ നോമിനേഷൻ നേടിയത്.
ഒരു യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിൽ നിന്നുള്ള വിക്ടോറിയ എന്ന ബ്യൂട്ടിഷൻ തന്റെ ഹിന്ദു കാമുകനോടൊപ്പം ഒളിച്ചോടാൻ തീരുമാനിക്കുന്നതും അതിനിടയിൽ അയൽവാസി പള്ളിയിൽ വഴിപാടായി നേർന്ന കോഴിയെ അവളുടെ ബ്യൂട്ടിപാർലറിൽ തൽക്കാലത്തേക്ക് പാർപ്പിക്കാൻ നൽകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയായിരുന്നു വിക്ടോറിയ. മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക,ഛായാഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, എന്നിവ 'വിക്ടോറിയ' കരസ്ഥമാക്കി. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷഅയൻ ടാലന്‍റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടയിരുന്നു. ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട ചിത്രം ഇപ്പോൾ പുതിയ നേട്ടങ്ങളിലേക്ക് കടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.