വിഖ്യാത നടൻ സയീദ് ജഫ്രി അന്തരിച്ചു

മുംബൈ: വിഖ്യാത ബോളിവുഡ് നടൻ സയീദ് ജഫ്രി അന്തരിച്ചു. 86 വയസായിരുന്നു. ഷഹീൻ അഗർവാളാണ് അമ്മാവന്‍റെ മരണവാർത്ത ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചത്. സഹോദരീ-- സഹോദരൻമാരുടെ കൈ പിടിച്ച് സ്വർഗീയനായ പിതാവിന്‍റെ മടിത്തട്ടായ അനശ്വരതയിലേക്ക് സയിദ് ജഫ്രി യാത്രയായിരിക്കുന്നു എന്നാണ് ഷഹീന്‍റെ പോസ്റ്റ്. അദ്ദേഹവുമായുള്ള ഒരു അഭിമുഖത്തോടൊപ്പമാണ് വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലുമായി ഋഷി കപൂർ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ബെൻ കിങ്സിലി, നസറുദീൻ ഷാ തുടങ്ങിയ നിരവധി പ്രമുഖരോടൊപ്പം ജഫ്രി അഭിനയിച്ചിട്ടുണ്ട്. ഗാന്ധി, രാം തേരി ഗംഗ മൈലി, ജുദായ്, അജൂബ എന്നീ സിനിമകളിലൂടെ 80കളിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.

പഞ്ചാബിൽ ജനിച്ച ജഫ്രി ന്യൂഡൽഹിയിൽ യൂണിറ്റി തിയറ്റർ എന്ന തിയറ്റർ കമ്പനി ആരംഭിച്ചു കൊണ്ടാണ് സിനിമാരംഗത്തെ കരിയറിന് തുടക്കമിട്ടത്. യാത്രാവിവരണങ്ങളെഴുതുന്ന നടി മെഹ്റുനിമയെ വിവാഹം കഴിച്ചെങ്കിലും 1965ൽ വേർപിരിഞ്ഞു. അദ്ദേഹത്തിന്‍റെ മക്കളായ മീര, സിയ, സകീന ജഫ്രി എന്നിവരും ബോളിവുഡിൽ നടിമാരാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.