അല്‍ഫോന്‍സ് പുത്രന് വധു അലീന

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ മകള്‍ അലീന മേരി ആന്‍റണിയാണ് വധു. ഓഗസ്റ്റ് 17ന് കൊച്ചിയിലാണ് വിവാഹനിശ്ചയം. ആഗസ്റ്റ് 22 നാണ് വിവാഹം. അലീന ഉപരിപഠനത്തിനായി ചെന്നൈയിലാണ്. വിവാഹനിശ്ചയത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നേരം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അല്‍ഫോന്‍സ് പുത്രന്‍െറ  'പ്രമം' സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ആലുവ സ്വദേശി പുത്രന്‍ പോളിന്‍െറയും ഡെയ്സി ചാക്കോയുടെയും മകനാണ് അല്‍ഫോന്‍സ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.