സിനിമയുടെ വൈഡ് റിലീസിങ് തത്ത്വത്തില്‍ അംഗീകരിച്ചു -തിരുവഞ്ചൂര്‍

തിരുവനന്തപുരം: സിനിമയുടെ വൈഡ് റിലീസിങ് തത്ത്വത്തില്‍ അംഗീകരിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി  തിങ്കളാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യാജ സീഡി നിര്‍മിക്കുന്നവരെ ഗുണ്ടാആക്ടിന്‍െറ പരിധിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കും. വ്യാജ സീഡി നിര്‍മാണം വ്യാജ നോട്ട് ഉണ്ടാക്കുന്നതിനു തുല്യമാണ്. വൈഡ് റിലീസിങ് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനായി പ്രത്യേക കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചു. സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ് ആഗസ്റ്റ് അഞ്ചിന് ഇതുമായി ബന്ധപ്പെട്ട യോഗം വിളിക്കണം. ഈ യോഗത്തില്‍ ഉദ്യോഗസ്ഥരും വിവിധ സിനിമാ സംഘടനകളിലെ ഭാരവാഹികള്‍ക്കും പങ്കെടുക്കാം. കമ്മിറ്റി കാര്യങ്ങള്‍ വിശദമായി പഠിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സിനിമാരംഗത്തെ ആറുസംഘടനകളുടെ പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.