അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് വി.എസ്​

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനത്തിനുള്ള അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് വേഗം നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്​. അച്യുതാനന്ദൻ. 20ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സിനിമയിലെ എണ്ണപ്പെട്ട സൃഷ്ടികൾ പലതും മലയാളത്തിൽനിന്നാണ് പിറക്കുന്നത്. ലോകത്തെ പ്രമുഖ ചലച്ചിത്രകാരന്മാരോട് കിടപിടിക്കാൻ തക്ക പ്രതിഭയുള്ള ചലച്ചിത്രകാരന്മാരും നമുക്കുണ്ട്. എന്നിട്ടും വിദേശ മാർക്കറ്റിൽ ഇടംപിടിക്കാൻ മലയാള സിനിമക്ക് കഴിയാത്തതിനെക്കുറിച്ച് സർക്കാറും ചലച്ചിത്ര അക്കാദമിയും ചിന്തിക്കണം. മേള വിജയമാക്കിത്തീർത്തതിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഷാജി എൻ. കരുണിനെയും വി.എസ്​ അഭിനന്ദിച്ചു.

കഴിഞ്ഞ തവണത്തെ കുറവുകൾ പരിഹരിക്കാൻ സാധിച്ചതാണ് ഇത്തവണ മേള വിജയകരമാകാൻ കാരണമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 14000ത്തോളം ഡെലിഗേറ്റുകളാണ് ഇത്തവണ പങ്കെടുത്തത്. 25ാം വർഷം 25000 ഡെലിഗേറ്റുകളെ പങ്കെടുപ്പിച്ച് ലോകത്തെതന്നെ മികച്ച മേളയാക്കി ഐ.എഫ്.എഫ്.കെ മാറ്റാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.