മുഖ്യമന്ത്രിയെ പ്രകീർത്തിച്ച്​ മോഹൻലാൽ

തിരുവനന്തപുരം: കോവിഡ് 19​ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ കരുതലിനെ പ്രകീർത്തിച്ച്​ നടൻ മോഹൻലാൽ. വളർത്തുമൃഗങ്ങളെയും തെരുവുനായ്​ക്കളെയും കുരങ്ങന്മാരെയും വരെ കരുതലോടെ ഓർത്തെടുക്കുന്ന മുഖ്യമന്ത്രിയെ ലാൽ പ്രശംസിച്ചു. സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കീഴിൽ നമ്മൾ സുരക്ഷിതരാണ്. പക്ഷേ ഇതിനിടയിൽ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും മറന്നുപോകരുതെന്നും ത​​െൻറ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ മോഹൻലാൽ ഓർമിപ്പിച്ചു. ​

മോഹൻലാൽ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണ്ണരൂപം:

മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ
വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ....... ആരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!

നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തി​​െൻറ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.
പക്ഷേ,നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു....
അരുത്..
അവരും നമ്മെ പോലെ മനുഷ്യരാണ്...
അവർക്കും ഒരു കുടുംബമുണ്ട്.
അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികാരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ...
ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു....
വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു.... എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിടൂ...

Full View
Tags:    
News Summary - mohanlal praises kerala cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.