പാരിസ്: സ്വീഡനിൽനിന്നുള്ള യൂറോപ്യൻ-അമേരിക്കൻ ചലചിത്രതാരം മാക്സ് വോൺ സൈഡോ (90 ) അന്തരിച്ചു. ഇങ്മർ ബെർഗ്മാെൻറ ലോകപ്രസിദ്ധ ചിത്രം ‘സെവൻത് സീലി’ലെ അേൻറാണിയസ ് ബ്ലോക് എന്ന ഭടനെ അവിസ്മരണീയമാക്കിയ വോൺ, വില്യം ഫ്രൈഡ്കിനിെൻറ പ്രേതസിനിമ ‘എക്സോർസിസ്റ്റ്’ ഉൾപ്പെടെയുള്ളവയിൽ അഭിനയിച്ചിട്ടുണ്ട്.
വൂഡി അലെൻറ ‘ഹെന്ന ആൻഡ് ഹെർ സിസ്റ്റേഴ്സ്’, സ്റ്റീവൻ സ്പിൽബർഗിെൻറ ‘മൈനോറിറ്റി റിപ്പോർട്ട്’, മാർട്ടിൻ സ്കോർസസിെൻറ ‘ഷട്ടർ ഐലൻഡ്’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഗെയിം
ഓഫ് ത്രോൺസ്, സ്റ്റാർ വാർസ് സീരീസുകളിലും ഭാഗമായി. കാൻ, വെനീസ്, ലോസ് ആഞ്ജലസ് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരം നേടിയ വോൺ, രണ്ടുതവണ ഓസ്കർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.