Posted On
date_range Updated On
date_range മോഹന്‍ രാഘവന്‍ അവാര്‍ഡ് സകരിയക്ക്
മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ മോഹന്‍ രാഘവന്‍ അവാര്‍ഡ് സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്ത മുഹമ്മദ് സകരിയക്ക്. കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ പുരസ്‌കാരം വിതരണം ചെയ്യും. സുഡാനിഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ തെളിഞ്ഞുകാണുന്ന സൂക്ഷ്മതയും കൃത്യതയും അതുപോലെ തന്നെ ആഖ്യാനത്തിലെ ലാളിത്യവുമാണ് പ്രധാനമായും ജൂറി ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.