കോഴിക്കോട്: യുവ ചലച്ചിത്ര സംവിധായകനെ റെയില്‍ പാളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. നവാഗത സംവിധായകനായ അരുൺ വ ർമ്മയെയാണ് അത്താണി ആനേടത്ത് റെയിൽ പാളത്തിൻമേൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻെറ ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് അരുണിൻെറ മരണം.
അരുൺ വർമയെ നാല് ദിവസം മുമ്പ് കാണാതായിരുന്നു. അരുണിനു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. ആകാശ് ജോൺ കെന്നടിയുടെ തിരക്കഥയിൽ ഷൈൻ നിഗത്തെ നായകനാക്കി അരുൺ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ 'തഗ് ലൈഫ്' ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.