Posted On
date_range Updated On
date_range 123 ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണം അവസാനിച്ചു; എല്ലാവർക്കും നന്ദി: മോഹൻലാൽ
മോഹൻലാൽ ചിത്രം ഒടിയന്‍റെ ചിത്രീകരണം പൂർത്തിയായി. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസത്തെ യാത്ര അവസാനിച്ചു. ഞങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഒടിയന്‍റെ അണിയറ പ്രവർത്തകരോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ചിത്രത്തെന്‍റെ ഷൂട്ടിങ് അവസാനിച്ചതായി മോഹൻലാൽ അറിയിച്ചത്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിഖ്, ഇന്നസെന്‍റ്, സന, നരേൻ, കൈലാഷ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.