സലിം കുമാറി​െൻറ സിനിമയിൽ പശു; സെൻസർ ബോർഡ്​ കത്രിക വെച്ചു

ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന ത​​​െൻറ ചിത്രത്തിൽ നിന്നും സെൻസർബോർഡ്​ പശുവിനെ മുറിച്ച്​ മാറ്റിയെന്ന്​ സലീം കുമാർ. ചിത്രത്തിലുണ്ടായിരുന്ന പശുവി​​​െൻറ ഒരു രംഗത്തിനാണ്​​ സെൻസർ ബോർഡ്​ കത്രിക വെച്ചത്​്​. ജയറാം നായകനായ ചിത്രം ഇന്ന്​ തിയറ്ററുകളിലെത്തി.

ചെറുപ്പം മുതലേ വീട്ടിൽ പശുവി​െന വളർത്താറുള്ള തനിക്കാണ്​ ഇൗ ഗതി വന്നതെന്നും സലിം കുമാർ പറയുന്നു. വിവാദത്തിന്​ ഒരു സാധ്യതയുമില്ലാത്ത രംഗം മുറിച്ച്​ മാറ്റാൻ ബോർഡ്​ തീരുമാനിച്ചപ്പോൾ അതി​െന വെല്ലുവിളിച്ച്​ കോടതി കയറേണ്ടതായിരുന്നു, റിലീസിങ്​ വൈകുന്നത്​ മൂലമാണ്​​​ അതിന്​ മുതിരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശു നമ്മുടെ കയ്യിൽ നിന്നും പോയി. പശു എന്ന വാക്ക് ഉപയോഗിച്ചാൽ​ തന്നെ വർഗീയമാകുമെന്ന്​ സെൻസർബോർഡ്​ പറയുന്നു, ഒന്നിനെയും വിമർശിക്കാനാകാത്ത സാഹചര്യമാണ്​ ഇപ്പോഴെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
 

Tags:    
News Summary - When Cow Gives Salim Kumar Sleepless Nights - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.