ലൈംഗികാതിക്രമ പരാതികൾക്കായി പ്രത്യേക സമിതി; ഡബ്ല്യൂ.സി.സി വീണ്ടും ഹൈകോടതിയിൽ

കൊച്ചി: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ൈകകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂ.സി.സി) വീണ്ടും ഹൈകോടതിയിൽ. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളിലും ഇത്തരം സമിതി വേണമെന്നാവശ്യപ്പെട്ടാണ് സംഘടനക്കു വേണ്ടി രമ്യാനമ്പീശൻ ഹരജി നല്‍കിയിരിക്കുന്നത്.

സിനിമാതാരങ്ങളുടെ സംഘടനയായ എ.എം.എം.എയിൽ സമിതി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി നൽകിയ ഹരജി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), മലയാളം സിനിമാ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (എം.എ.സി.ടി.എ), കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴേസ് അസോസിയേഷന്‍ തുടങ്ങിയവരെ കക്ഷി ചേര്‍ത്താണ് പുതിയ ഹരജി.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ നേരിടാനുള്ള മാർഗനിർദേശങ്ങളടങ്ങുന്ന സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സിനിമാ നിര്‍മാണത്തിനിടയിലെ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാൻ സമിതി നിലവിലുള്ള പ്രൊജക്ടുകൾക്ക് മാത്രമേ പ്രദര്‍ശനാനുമതി നല്‍കാവൂവെന്ന് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - wcc again approaches highcort for special committee for sexual harrassment cases in film industry -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.