വൈശാഖി​െൻ മാസ്​ രാജയായി മമ്മൂട്ടി; മധുരരാജ മോഷൻ പോസ്റ്റർ

പുലിമുരുകന്​ ശേഷം സംവിധായകൻ വൈശാഖ്​ ഒരുക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. പോക്കിരിരാജയെന്ന മെഗാ ഹിറ്റ്​ ചിത്രത്തിന്​ ശേഷം കലിപ്പ് ലുക്കിൽ മമ്മൂട്ടിയെത്തുന്ന ചിത്രത്തിൽ തമിഴ്​ സിനി മയിലെ മുൻനിര താരം ജയ്​യും പ്രധാന വേഷത്തിലെത്തുന്നുണ്ട്​. ജഗപതി ബാബുവാണ്​ വില്ലനായി അഭിനയിക്കുന്നത്​. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.

മോഷൻ പോസ്റ്ററിന്​ അകമ്പടിയായി ഗോപി സുന്ദറി​​െൻറ​ പശ്ചാത്തല സംഗീതവുമുണ്ട്​. കംപ്ലീറ്റ്​ മാസ്​ മസാല ചിത്രമായ മധുരരാജക്ക്​ സംഘട്ടനമൊരുക്കുന്നത്​ പീറ്റർ ഹെയ്​നാണ്​.​ ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

Full View
Tags:    
News Summary - vyshakh's new movie madhuraraja motion poster-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.