Posted On
date_range Updated On
date_range ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ ട്രെയിലർ
പി.ടി. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വെര്‍ജിന്‍പ്ളസ് മൂവീസിനുവേണ്ടി കെ.വി. മോഹനന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നായക കഥാപാത്രമായ മന്‍സൂറിനെ അവതരിപ്പിക്കുന്നത് ‘ആനന്ദം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ്. പ്രയാഗ മാര്‍ട്ടിന്‍, ലിയോണ ലിഷോയ് എന്നിവരാണ് നായികമാര്‍. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് ഈണം പകരുന്നത്.
ആധുനികതയുടെയും മതേതരത്വത്തിന്‍െറയും വിപ്ളവങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്‍ തന്‍െറ രാജ്യസ്നേഹവും കൂറും തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയിലത്തെുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.