Posted On
date_range Updated On
date_range ആഷിഖ് അബുവിന്‍റെ വൈറസ്; ഫസ്റ്റ് ലുക് പുറത്ത്
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസിന്‍റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി . ഫിലിം ഫെയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
മുഹ്സിന്‍ പെരാര ി, സുഹാസ്, ഷററഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോ മസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം സുശിന്‍ ശ്യാം. വിഷു റിലീസായി ചിത്രം ഏപ്രില്‍ 26ന് തിയേറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.