കോഴിക്കോട്: സാമൂഹിക രാഷ്ട്രീയ വിമർശന വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ട്രെൻറ ായി മാറിയ ‘ബല്ലാത്ത പഹയൻ’ വീണ്ടും സിനിമയിൽ അഭിനയിക്കുന്നു. കോഴിക്കോട് സ്വദേശിയും അ മേരിക്കയിൽ സ്ഥിരതാമസക്കാരനുമായ വിനോദ് നാരായണനാണ് ‘ബല്ലാത്ത പഹയൻ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകളിലൂടെ ശ്രദ്ധേയനായത്.
ബാല്യകാലത്ത് എം.ടിയുടെ ‘നിർമാല്യ’ത്തിൽ അഭിനയിച്ചിട്ടുള്ള വിനോദ് നാരായണൻ ‘മെക്സിക്കൻ അപാരത’ക്കുശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ‘ദി ഗാംബ്ലർ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനേതാവുന്നത്. കോഴിക്കോട് ഭാഷയിൽ ഹാസ്യം കലർത്തിയുള്ള ‘ബല്ലാത്ത പഹയെൻറ’ യുട്യൂബ് വിഡിയോകളെല്ലാം ഹിറ്റാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനോദ് നാരായണൻ അഭിനയവിശേഷം പങ്കുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.