Posted On
date_range Updated On
date_range ആർ.എസ്.എസിൻെറ അജണ്ട കേരളത്തിൽ നടക്കില്ല; ഇടതുപക്ഷത്തിൻെറ പരാജയം ഞെട്ടിച്ചു-വിനായകൻ
തിരുവനന്തപുരം: ആർ.എസ്.എസിൻെറ അജണ്ട കേരളത്തിൽ നടക്കില്ലെന്ന് തെളിഞ്ഞതായി ചലച്ചിത്ര താരം വിനായകൻ. സംസ്ഥാനത് തെ ഇടതുപക്ഷത്തിൻെറ പരാജയം ഞെട്ടിച്ചുവെന്നും വിനായകൻ പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻെറ പരാമർശം.
ഇടതുപക്ഷത്തിൻെറ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ കേരള ജനത തള്ളിക്കളഞ്ഞതിൽ സന്തോഷമുണ്ട്. ഇടതുസഹയാത്രികനാണെങ്കിലും തൽക്കാലം രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.