വിമാനം കഴിഞ്ഞു, അടുത്തത് മീറ്റർഗേജ് 1904

വിമാനത്തിന് ശേഷം സംവിധായകൻ  പ്രദീപ് എം നായരുടെ അടുത്ത ചിത്രത്തിലും പൃഥ്വി തന്നെ നായകൻ. മീറ്റര്‍ ഗേജ് 1904 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ എന്‍ജിനിയര്‍ കുരുവിള ആയിട്ടാണ് പൃഥ്വിരാജെത്തുന്നത്. ഫേസ്ബുക്കിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വൈകുന്നേരമാണ് പ്രദീപിന്റെ വിമാനത്തിന്റെ തിരക്കഥ കേള്‍ക്കാന്‍ ഇരിക്കുന്നത്. അന്നു മുതല്‍ ഇന്ന് വരെ സിനിമയുടെ വളര്‍ച്ചാകാലമായിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചു എന്ന് തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. പിന്നീടാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരക്കഥ കേള്‍ക്കുന്നതും സിനിമ പൂര്‍ത്തിയായതെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമയോട് ലിസ്റ്റിന്‍ കാണിച്ച വിശ്വാസത്തിന് നന്ദി. പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.  

സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസ് ആയിട്ടാണ് പൃഥ്വിരാജ് വിമാനത്തില്‍ അഭിനയിക്കുന്നത്.


 

Full View
Tags:    
News Summary - Vimanam Packed Up, Next is Meter Gage 1904-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.