Posted On
date_range Updated On
date_range വില്ലന്‍റെ ഹിന്ദി പതിപ്പിന് യുട്യൂബിൽ 35 ലക്ഷം കാഴ്ചക്കാർ
മോഹന്‍ലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രമായ 'വില്ലന്‍റെ' ഹിന്ദി പതിപ്പ് യുട്യൂബിൽ കണ്ടത് 35 ലക്ഷത്തിലേറെ പേർ. കോൻ ഹേ വില്ലൻ എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ചിത്രത്തിന്‍റെ തമിഴ് ഡബ് പതിപ്പിനും നിരവധി കാഴ്ചക്കാരുണ്ട്. സണ്‍ നെക്സ്റ്റില്‍ സിനിമ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലാണ് വില്ലനില്‍ മോഹന്‍ലാലെത്തിയത്. മഞ്ജു വാര്യരായിരുന്നു നായിക. വിശാല്‍, ഹന്‍സിക തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. പുലിമരുകന് വേണ്ടി സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹെയ്നാണ് ആക്ഷന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.