Posted On
date_range Updated On
date_range വീണ്ടും ധർമ്മജനും വിഷ്ണുവും; വികടകുമാരൻ ട്രൈലർ
കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം ധർമ്മജനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന പുതിയ ചിത്രൺ വികടകുമാരെൻറ ൈട്രലർ പുറത്ത്. പൊട്ടിച്ചിരിയുടെ മാലപ്പടക്കമാണ് സിനിമയിൽ ഒരുക്കിയിരിക്കുന്നതെന്ന സൂചനകൾ നൽകുന്നതാണ് ട്രൈലർ.
റിലീസ് ചെയ്ത് അഞ്ച് വർഷങ്ങൾക്ക് ശേഷം േറാമൻസ് ടീം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും വികടകുമാരനുണ്ട്. റോമൻസ് സംവിധായകൻ ബോബൻ സാമുവലും നിർമാതാക്കളായ അരുണഘോഷും ബിജോയ് ചന്ദ്രനുമാണ് പുതിയ ചിത്രവുമായി എത്തുന്നത്. ചാന്ദിനി ക്രിയേഷൻസിെൻറ ബാനറിൽ ഒരുങ്ങുന്ന സിനിമക്കായി വൈ.വി രാജേഷാണ് തിരക്കഥയെഴുതുന്നത്.
മാനസ രാധാകൃഷ്ണനാണ് നായിക. സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.