Posted On
date_range Updated On
date_range ‘വിജയ് സൂപ്പറും പൗർണമിയും’ ടീസർ പുറത്ത്
ജിസ് ജോയ് ഒരുക്കുന്ന 'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. ആസിഫലിയും ഐശ്വര്യ ലക്ഷ്മിയും ആണ് നായിക നായകന്മാർ. ബൈസക്കിൾ തീവ്സ്, സൺഡേ ഹോളിഡെ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ജോയ് ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും.
സിദ്ധീഖ്, അജു വർഗീസ്, രൺജി പണിക്കർ, ശാന്തികൃഷ്ണ, ആർ.ജെ ജോസഫ് അന്നകുട്ടി ദോസ്, ബാലു വർഗീസ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൂര്യ ഫിലിംസിന്‍റെ ബാനറിൽ എ.കെ സുനിൽ ചിത്രം നിർമിക്കുന്നു. ജിസ് ജോയുടേതാണ് തിരക്കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.