വിജയ്​ സേതുപതി പണം നൽകിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു

തമിഴ്​നടൻ വിജയ്​ സേതുപതി പണം നൽകി സഹായിച്ച വൃദ്ധ കുഴഞ്ഞു വീണു മരിച്ചു. കാവാലം അച്ചാമ്മയെന്ന വയോധികയാണ്​ മരിച്ചത്​. സിനിമയുടെ ഷൂട്ടിങ് സെറ്റിൽവെച്ചാണ്​ സംഭവം. കുഴഞ്ഞു വീണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Full View

കുട്ടനാട്ടിലെ ഷൂട്ടിങ്​ ലൊക്കേഷനിലെ പരിചിത മുഖമായിരുന്നു അച്ചാമ്മയുടേത്​. ഞാൻ സൽപ്പേര്​ രാമൻകുട്ടി എന്ന ചിത്രത്തിൽ അച്ചാമ്മ മുഖം കാണിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം വിജയ്​ സേതുപതി ചിത്രമായ മാമനിത​​െൻറ ഷൂട്ടിങ്​ ലൊക്കേഷനിലും അച്ചാമ്മ എത്തിയിരുന്നു.

അച്ചാമ്മയെ ശ്രദ്ധിച്ച വിജയ്​ സേതുപതി അവർക്കരികിലേക്ക്​ എത്തി വിശേഷങ്ങൾ തിരക്കി. മരുന്ന്​ വാങ്ങാൻ കാശില്ലെന്ന്​ അറിയിച്ചപ്പോൾ സഹായികളിൽ നിന്ന്​​ പണം വാങ്ങി അത്​ അച്ചാമ്മക്ക്​ നൽകുകയും ചെയ്​തിരുന്നു. ഇൗ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടെയാണ്​ ഏ​വരെയും ദു:ഖത്തലാഴ്​ത്തി അച്ചാമ്മയുടെ മരണവാർത്ത പുറത്ത്​ വന്നത്​.

Tags:    
News Summary - Vijay sethupathi money giving issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.