ഇനി മലയാളത്തിലേക്ക്​ ഇല്ലെന്ന്​ വിദ്യാബാലൻ

ഇനി മലയാള സിനിമയിൽ അഭിനയിക്കാൻ ഇല്ലെന്ന്​ ബോളിവുഡ്​ നടി വിദ്യാബാലൻ. ഇനി താൻ മലയാള സിനിമ ചെയ്യുമെന്ന്​ തോന്നുന്നില്ലെന്ന്​ ഒരു മാസികക്ക്​ നൽകിയ അഭിമുഖത്തൽ വിദ്യബാലൻ പറഞ്ഞു. കമലസുരയ്യയെ പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിൽ നല്ല തയ്യാറെടുപ്പ്​ ആവശ്യമാണെന്നും വിദ്യ പറഞ്ഞു. 

കഥാപാത്രത്തിനായി ആവശ്യമായ തയാറെടുപ്പിന്​ സമയം കിട്ടാത്തതിനാലാണ്​ ആമിയിൽ നിന്ന്​​ പിൻമാറിയത്​. ഇക്കാര്യത്തിൽ എ​​​െൻറയും കമൽ സാറി​​​െൻറയും വീക്ഷണങ്ങൾ രണ്ടാണ്​. ക്രിയേറ്റീവ്​ ഡിഫറൻസാണ്​ പിൻമാറ്റത്തിന്​ കാരണം. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിൽ പോയി വിളിച്ച്​ പറഞ്ഞ്​ പബ്ലിസിറ്റ്​ എനിക്ക്​ ആവശ്യമില്ലെന്നും വിദ്യബാലൻ പറഞ്ഞു.

നേരത്തെ വിദ്യാബാലൻ ആമിയിൽ അഭിനയിച്ചിരുന്നുവെങ്കിൽ സിനിമയിൽ ലൈംഗികത കടന്നു വരുമായിരുന്നെന്ന്​ സംവിധായകൻ കമൽ പറഞ്ഞിരുന്നു. ഇതിനുള്ള പരോക്ഷ മറുപടി കൂടിയാണ്​ അഭിമുഖത്തിൽ വിദ്യാബാലൻ നൽകിയിരിക്കുന്നത്​.

Tags:    
News Summary - Vidya balan interview about aami filim-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.