മോശം സിനിമ; വട്ടമേശ സമ്മേളനത്തിന്‍റെ ട്രെയിലർ

ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി ഒരുക്കുന്ന ചിത്രം വട്ടമേശ സമ്മേളനത്തിന്‍റെ ട്ര െയിലർ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍’ എന്ന ടാഗ് ലൈനോടെയാണ ് ചിത്രം പുറത്തിറങ്ങുന്നത്.

Full View

ആക്ഷേപഹാസ്യ രൂപത്തിലൊരുക്കുന്ന ചിത്രത്തിന് അതേ തരത്തിലുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എട്ട് യുവ സംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്നതാണ് ചിത്രം.

അമരേന്ദ്രൻ ബൈജുവാണ് നിർമാണം. വിപിൻ ആറ്റ്‌ലിയുടെ ‘പർ‌ർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൗഫാസ് നൗഷാദിന്‍റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘മായി ഒരുങ്ങുന്നത്.

Tags:    
News Summary - Vattamesha Sammelanam Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.