പട്ടിയുടെ പേര്​ പ്രഭാകരൻ, അധിക്ഷേപവുമായി തമിഴർ; പുലിവാല്​ പിടിച്ച്​ ദുൽഖർ

ദുൽഖർ സൽമാൻ നിർമിച്ച്​ അനൂപ്​ സത്യൻ സംവിധാനം ചെയ്​ത വരനെ ആവശ്യമുണ്ട്​ എന്ന ചിത്രം വീണ്ടും വിവാദത്തിൽ​. തമിഴ് ​പുലി നേതാവ്​ വേലുപ്പിള്ള പ്രഭാകരനെ പരിഹസിച്ചുവെന്ന പേരിലാണ് ട്വിറ്ററിൽ ചിത്രത്തിനെതിരെ ഒരകൂട്ടർ രംഗത്തെത ്തിയത്. നേരത്തെ മുംബൈയിലെ ഒരു യുവതി ചിത്രത്തിനെതിരെ ബോഡി ഷെയിമിങ്​ ആരോപണവുമായി എത്തിയതിനെ തുടർന്ന്​ താരം മ ാപ്പ്​ പറഞ്ഞിരുന്നു.

ചിത്രത്തിലെ നായകനായ സുരേഷ്​ ഗോപിയുടെ വളർത്തു പട്ടിക്ക്​ പ്രഭാകരൻ എന്ന് പേരിട്ടതാണ ് പൊല്ലാപ്പായത്​. തമിഴ്​പുലി നേതാവ് വേലുപ്പിള്ളൈ പ്രഭാകരനെ പരിഹസിക്കുന്നതിനായാണ് പേരിട്ടതെന്നുമാണ് ആരോപണ ം. പട്ടിക്ക്​ ആ പേര്​ നൽകിയത്​ തമിഴരെ അപമാനിക്കുന്നതിന്​ തുല്യമാണെന്ന് വെര ചിലർ തുറന്നടിച്ചു. എന്നാൽ നിരവധിപേർ മോശമായ രീതിയിലുള്ള കമൻറുകളുമായി എത്തിയതോടെയാണ് ദുൽഖർറും പ്രതികറണവുമായി രംഗത്തെത്തിയത്.

1988ൽ ഇറങ്ങിയ പട്ടണപ്രവേശം എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തി​​​​​െൻറ പേരാണ്​ പ്രഭാകരൻ എന്ന്​ ദുൽഖർ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത മറുപടിയിൽ പറഞ്ഞു. കേരളത്തിൽ വളരെ പ്രചാരത്തിലുള്ള മീമാണ്​ അതെന്നും താരം പറഞ്ഞു. വരനെ ആവശ്യമുണ്ട്​ എന്ന ചിത്രം കാണാതെയാണ്​ പലരും വിദ്വേഷം പ്രചരിപ്പിക്കുന്നത്​. എന്നെയും സംവിധായകനെയും വെറുക്കുന്നത്​ അംഗീകരിക്കുന്നു. എന്നാൽ ഞങ്ങളുടെ പിതാക്കൻമാരെയും ചിത്രത്തിൽ അഭിനയിച്ച മുതിർന്ന താരങ്ങളെയും അതിൽ നിന്ന്​ ഒഴിവാക്കണം.

എല്ലാ തമിഴ്​ മക്കളോടും സിനിമയിലെ രംഗം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്​ ചോദിക്കുന്നു. മനഃപ്പൂർവ്വം ആരെയും വാക്കുകളിലൂടെയോ എ​​​​​െൻറ സിനിമകളിലൂടെയോ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഇത്​ പൂർണ്ണമായും തെറ്റിദ്ധാരണാജനകമാണ്.

നിങ്ങളിൽ ചിലർ തീർത്തും മോശമായും ഭീഷണിയുടെ സ്വരത്തിലും വേദനിപ്പിക്കുന്ന രീതിയിലുമാണ്​ പ്രതികരിച്ചത്​. ഞങ്ങളുടെ കുടുംബത്തെയും അപമാനിക്കുകയാണ്​. അതുണ്ടാവില്ലെന്ന്​ ആഗ്രഹിക്കുന്നു. -ദുൽഖർ ട്വിറ്ററിൽ കുറിച്ചു. പട്ടണപ്രവേശം എന്ന ചി​ത്രത്തിലെ എല്ലാവർക്കും പ്രിയപ്പെട്ട കോമഡി രംഗവും ദുൽഖർ ട്വിറ്ററിൽ പങ്കുവെച്ചു. കരമന ജനാർദനനും തിലകനുമാണ്​ രംഗത്തിൽ. ചിത്രത്തിൽ കരമനയുടെ പേരാണ്​ പ്രഭാകരൻ.

Tags:    
News Summary - varane avashyamund new controversy-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.