Posted On
date_range Updated On
date_range കല്യാണം കഴിക്കാനായി ഹോട്ടലിൽ; ‘വരനെ ആവശ്യമുണ്ട്’ ടീസർ
സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ അന്തിക്കാട് ദുൽഖര്‍ സൽമാനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ വരനെ ആവശ്യമുണ്ട്’ ചിത്രത്തിന്‍റെ ടീസർ പുറത്ത്. ദുൽഖര്‍ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം സ്റ്റാര്‍ ഫിലിംസും വേഫ െറര്‍ ഫിലിംസും ചേര്‍ന്നാണ് നിർമാണം.
ദുല്‍ഖറിന്‍റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദര്‍ശനാണ്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ദുൽഖറിനും കല്യാണിക്കുമൊപ്പം സുരേഷ് ഗോപിയും ശോഭനയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.