അവനൊപ്പം നിൽക്കാനുള്ള എൻെറ ഊഴമാണ്​; ഉയരെ ട്രെയിലർ VIDEO

നീണ്ട ഇടവേളക്ക്​ ശേഷം പാർവതി തിരുവോത്ത്​ കേന്ദ്രകഥാപാത്രമാകുന്ന ഉയരെ എന്ന ചിത്രത്തിൻെറ ട്രെയിലർ പുറത്തു വിട്ടു. അന്തരിച്ച പ്രശസ്​ത സംവിധായകൻ രാജേഷ് പിള്ളയുടെ ഏറ്റവും പ്രിയ ശിഷ്യനായ മനു അശോകനാണ്​ ചിത്രം​ സംവിധാനം ​െചയ്യുന്നത്​. സൂപ്പർഹിറ്റ്​ തിരക്കഥ കൂട്ടുകെട്ടായ ബോബി- സഞ്​ജയ്​ എന്നിവരാണ്​ ഉയരെക്ക്​ രചന നിർവഹിച്ചിരിക്കുന്നത്​.

ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്​. പല്ലവി എന്ന കഥാപാത്രമായാണ്‌ പാർവതി അഭിനയിക്കുന്നത്‌. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി സഞ്​ജയ്​ ടീമും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഉയരെക്കുണ്ട്​.

സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്​ എഡിറ്റിങ് നിർവഹിക്കുന്നത്​ മഹേഷ് നാരായണൻ. ഗോപി സുന്ദറാണ്​ സംഗീതം.

Full View
Tags:    
News Summary - UYARE Official Trailer Parvathy Thiruvothu-MOVIE NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.