Posted On
date_range Updated On
date_range തനിക്കെതിരെയുള്ള പ്രണയ നൈരാശ്യ വാർത്തകൾക്കെതിരെ ഉണ്ണി മുകുന്ദൻ
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രണയ നൈരാശ്യ വാർത്തക്കെതിരെ നടൻ ഉണ്ണി മുകുന്ദൻ. പ്രണയനഷ്ടത്തെത്തുടര്‍ന്ന് ഉണ്ണി മദ്യപാനിയായെന്നും സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇത് വാസ്തവവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
എപ്പോഴാണ് വിവാഹമെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്‍റെ പ്രായത്തിലുള്ള ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞുവെന്ന് മറുപടിയും നല്‍കി. ഇതിനെയാണ് പ്രണയിച്ച പെണ്ണ് ഉണ്ണി മുകുന്ദനെ തേച്ചിട്ടുപോയി, പ്രണയ നൈരാശ്യത്തില്‍ ഹൃദയം തകര്‍ന്ന ഉണ്ണി മദ്യപാനിയായി എന്നൊക്കെ റിപ്പോര്‍ട്ടര്‍ വ്യാഖ്യാനിച്ചെടുത്തതും വാര്‍ത്തകള്‍ നല്‍കിയതെന്നും താരം കുറിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.