Posted On
date_range Updated On
date_range ശരിക്കും മാവോയിസ്റ്റ് വന്നാൽ എന്തു ചെയ്യും?; ഉണ്ട ട്രെയിലർ
മമ്മുട്ടി നായകനായെത്തുന്ന ഉണ്ടയുടെ പുതിയ ട്രെയിലർ പുറത്ത്. ഛത്തീഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടു പ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘത്തിൻെറ അനുഭവങ്ങളാണ് ട്രെയിലറിലുള്ളത്. ജൂൺ 14നാണ് ചിത്രം തിയേറ്റുകളിലെത്തുന്നത്.
ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹർഷദ് ആണ് തിരക്കഥയൊരുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കൃഷ്ണൻ സേതുകുമാറാണ് നിർമാണം. പ്രശാന്ത് പിള്ളയാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.