ഇടത്​ കണ്ണടച്ച്,​ പോയൻറിൽ നോക്കി, ഒറ്റ വെടി; ഉണ്ടയുടെ ടീസർ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഉണ്ടയുടെ ടീസർ പുറത്തുവിട്ടു. ഖാലിദ്​ റഹ്​മാൻ സംവിധാ നം ചെയ്യുന്ന ചിത്രത്തിൽ സബ്​ ഇൻസ്​പെക്​ടർ മണികണ്ഠൻ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടി എത്തുന്നത്​. ഖാലിദ്​ റഹ്​മ ാൻെറ കഥക്ക്​ ഹർഷദാണ്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​.

ആസിഫ്​ അലി, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ്​ ഗ്രിഗറി, സംവിധായകൻ രഞ്​ജിത്​ തുടങ്ങി വമ്പൻ താരനിരയുമായാണ്​ ഉണ്ടയെത്തുന്നത്​. ചിത്രം ഈദ്​ റിലീസായി തിയറ്ററുകളിലെത്തും. ബോളിവുഡിലെ ഏറ്റവും പ്രഗത്ഭനായ ആക്ഷൻ ഡയറക്​ടർ ശ്യാം കൗഷലാണ്​ ഉണ്ടയുടെ സംഘട്ടനം കൈകാര്യം ​ചെയ്യുന്നതെന്നതും പ്രത്യേകതയാണ്​.

മുവി മില്ലും പ്രശസ്​ത നിർമാതാക്കളായ ജെമിനി സ്​റ്റുഡിയോസും ചേർന്നാണ്​ ചിത്രം നിർമ്മിക്കുന്നത്​. സജിത്​ പുരുഷൻ ഛായാഗ്രഹണവും പ്രശാന്ത്​പിള്ള സംഗീതവും നിർവഹിച്ചിരിക്കുന്നു.

ബ്ലോക്​ബസ്റ്റർ ഹിറ്റായ വൈശാഖിൻെറ മധുരരാജക്ക്​ ശേഷം എത്തുന്ന മമ്മൂട്ടിച്ചിത്രമാണ്​ ഉണ്ട. മാസ്​ മസാല എൻറർടൈനറായ മധുരരാജയിൽ നിന്നും തീർത്തും വിഭിന്നമായി റിയലസ്റ്റിക്കായാണ്​ ഉണ്ട​െയത്തുന്നത്​.

Full View
Tags:    
News Summary - unda teaser out-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.