ഹാഗറുമായി ഹർഷദും ആഷിഖും​; കേന്ദ്ര കഥാപാത്രങ്ങളായി റിമയും ഷറഫുദ്ദീനും

ഖാലിദ്​ റഹ്​മാ​​െൻറ മമ്മൂട്ടി ചിത്രം ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്​ ഹാഗർ. റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓപിഎം സിനിമാസി​​െൻറ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുകയാണെന്ന്​ സംവിധായകൻ ആഷിഖ്​ അബുവാണ്​ ഫേസ്​ബുക്കിലൂടെ അറിയിച്ചത്​. ആഷിഖ് അബു തന്നെയാണ് ചിത്രത്തി​​െൻറ ക്യാമറയും കൈകാര്യം ചെയ്യുക. ദായോം പന്ത്രണ്ടും എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്​ ഹാഗര്‍.

രാജേഷ് രവിയും ഹര്‍ഷദും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ചിത്രസംയോജനം സൈജു ശ്രീധരന്‍. ഗാനരചന മുഹസിന്‍ പരാരിയും സംഗീത സംവിധാനം യാക്‌സനും നേഹയും. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. മേക്കപ്പ് റോണക്‌സ് സേവ്യര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്. ചീഫ് അസോസിയേറ്റ് ബിനു പപ്പു

ആഷിഖ് അബുവി​​െൻറ ഫേസ്ബുക്ക് പോസ്റ്റ്

പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന "ഹാഗർ " കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.

* ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല.

സ്നേഹപൂർവ്വംഒ പി എം സിനിമാസിന് വേണ്ടി

ആഷിഖ് അബു.

Full View

Tags:    
News Summary - unda-script-writers-new-movie-named-haga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.