ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശ സ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എൽസ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കെെതമറ്റം ബ്രദേഴ്സിന്‍റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണന്‍റേതാണ്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു.

തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ‘ഉല്ലാസ’ത്തിനുണ്ട്.

LATEST VIDEOS:

Full View
Tags:    
News Summary - ullasam first look poster-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.