സൽമാന്​ ശിക്ഷവിധിച്ച ജഡ്​ജിക്ക്​ സ്ഥലം മാറ്റം

​േജാധ്​പൂർ: കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ്​ താരം സൽമാൻ ഖാന്​ അഞ്ച്​ വർഷം തടവ്​ ശിക്ഷ വിധിച്ച ജഡ്​ജിക്ക്​ സ്ഥലംമാറ്റം. ശിക്ഷ വിധിച്ച ദേവ്​ കുമാർ ഖാത്രിയേയും മറ്റ്​ 87 ജഡ്​ജിമാരെയുമാണ്​ രാജസ്ഥാൻ ഹൈകോടതി സ്ഥലം മാറ്റിയത്​. സൽമാ​​െൻറ ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷൻസ്​ കോടതി ജഡ്​ജി രവീ​ന്ദ്ര ജോഷിയെയും സ്ഥലം മാറ്റിയിട്ടുണ്ട്​.

ഭീൽവാല ഡിസ്​​ട്രിക്​ സെഷൻസ്​ ജഡ്​ജ്​ ചന്ദ്രകുമാർ സോങാര​യാണ്​ സൽമാ​​െൻറ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കുക. ശിക്ഷവിധിച്ച്​ ജഡ്​ജ്​ ഖാദത്രിക്ക്​ പകരം ഉദയ്​പുർ അഡീഷണൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ സമരേന്ദ്ര സിങ്​ സികർവാറിനെയാണ്​ നിയമിച്ചിരിക്കുന്നത്​.

വ്യാഴാഴ്​ചയാണ്​ 1998ൽ കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന്​ തടവ്​ ശിക്ഷ വിധിച്ചത്​. ശിക്ഷാവിധിയോടെ ജോധ്​പൂർ സ​െൻറർ ജയിലിലാണ്​ സൽമാനിപ്പോൾ.

Tags:    
News Summary - udge who sent Salman Khan to jail in blackbuck case among 87 transferred in Rajasthan-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.