???? ????????? ???? ????????? ????????? ????? ?????.????? ????? 103-2005? ??????????? ???????????? ????????? ?????? ??????????????

തീരാദുഃഖം തിരശ്ശീലയിൽ കാണാൻ പ്രഭാവതിയമ്മയെത്തി

തിരുവനന്തപുരം: തിരശ്ശീലയിൽ ത​​െൻറ കണ്ണീരും കനൽ ജീവിതവും മിന്നിമറയുന്നത് തെളിമയോടെ കാണാൻ പലപ്പോഴും പ്രഭാവതിയമ്മക്ക് കഴിഞ്ഞില്ല. പൊലീസുകാർ ഉരുട്ടിക്കൊന്ന മക​​െൻറ ജീവിതം അഭ്രപാളിയിൽ തെളിഞ്ഞപ്പോൾ നേര്യതുമുണ്ടി​​െൻറ തുമ്പിൽ ഇടക്കിടെ മിഴികൾ അമർത്തിത്തുടച്ചു അവർ. എല്ലാമെല്ലാമായിരുന്ന മകൻ ഉദയകുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഉരുട്ടിക്കൊന്ന ക്രൂരതയുടെ ദൃശ്യാവിഷ്‌കാരം ‘മായി ഘട്ട്.ക്രൈം നമ്പർ 103-2005’ കാണാനെത്തിയതായിരുന്നു അവർ. നടനും സംവിധായകനും മലയാളിയുമായ ആനന്ദ് മഹാദേവൻ ഒരുക്കിയ മറാത്തി ചിത്രം വിദേശികളടക്കമുള്ള കാഴ്ചക്കാർ കണ്ണീരോടെയും കൈയ്യടിയോടെയും നെഞ്ചേറ്റി. 2005 സെപ്തംബർ 27ന് ഫോർട്ട് സ്‌റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടിക്കൊന്നതും നീതി ലഭിക്കാൻ പ്രഭാവതി 13 വർഷം നടത്തിയ പോരാട്ടവുമാണ് ചിത്രത്തി​​െൻറ പ്രമേയം.

ഈ സംഭവത്തെ മഹാരാഷ്ട്രയിലെ കൃഷ്ണാനദീതീരത്തെ സാംഗ്ലിയിലേക്ക് ആനന്ദ് മഹാദേവൻ പറിച്ചുനടുകയായിരുന്നു. മായിഘട്ട് എന്ന സ്ഥലത്തെ അലക്കുതൊഴിലാളിയായ പ്രഭാമായി പൊലീസുകാരുടെ യൂണിഫോമടക്കം കഴുകി തേച്ചുനൽകിയാണ് ജീവിക്കുന്നത്. അതിനിടെ മകൻ നിഥിനെയും കൂട്ടുകാരനെയും മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നു. ലോക്കപ്പ് മർദനത്തിൽ മകൻ മരിക്കുകയാണ്. യഥാർഥ സംഭവത്തിൽ ഉദയകുമാറിനെയും കൂട്ടുകാരനെയും തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് സംശയാസ്‌പദമായി കണ്ടെന്ന് പറഞ്ഞാണ് ഫോർട്ട് പൊലീസ് പിടികൂടുന്നത്. ഉദയകുമാറിന് പ്രഭാവതി നൽകിയ പണം കവർച്ചപ്പണമാണെന്ന് മുദ്രകുത്തി പൊലീസ് ലോക്കപ്പിൽ നടത്തിയ പീഡനമാണ് മരണത്തിൽ കലാശിച്ചത്. ഇനി ഒരമ്മയ്ക്കും ത​​െൻറ ഗതി വരരുതെന്നായിരുന്നു സിനിമക്ക് ശേഷം പ്രഭാവതിയുടെ പ്രതികരണം. ഭർത്താവ് മോഹനനും ഒപ്പമുണ്ടായിരുന്നു.

ഒരമ്മയുടെ ദുഃഖത്തെയും പൊലീസി​​െൻറ അക്രമവാസനയെയും തുറന്നു കാട്ടാനാണ് സിനിമയിലൂടെ താൻ ശ്രമിച്ചതെന്ന് ആനന്ദ് മഹാദേവൻ പറഞ്ഞു. എല്ലാ മേളകളിലും മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമയെ കേരളം തഴഞ്ഞത് നിരാശയുണ്ടാക്കി. ഇത് മലയാളത്തിൽ ചെയ്യാനായിരുന്നു താൽപര്യം. എന്നാൽ, ഇത്രയും സെൻസേഷണലായ സംഭവത്തിന് നിർമ്മാതാവിനെ കിട്ടാതെ പോയത് വലിയൊരു ദുര്യോഗമാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുളള മറാത്തി നടി ഉഷാ ജാദവാണ് പ്രഭാമായിയെ അവതരിപ്പിച്ചത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി.പി. സുരേന്ദ്രനും ആനന്ദ് മഹാദേവനും ചേർന്നാണ് തിരക്കഥയൊരുക്കിയത്. സിങ്കപ്പൂര്‍ മേളയില്‍ മികച്ച സിനിമ, എഡിറ്റിങ്, ഛായാഗ്രഹണം എന്നിവയ്ക്കും ഗോവന്‍ മേളയില്‍ മികച്ച നടിക്കും ഉള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - udayakumar custody death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.